ദത്ത് വിവാദം; കുറ്റക്കാർക്കെതിരെ നടപടി വരുംവരെ സമരം തുടരുമെന്ന് കെ.കെ. രമ എംഎൽഎ

അമ്മയറിയാതെ ദത്ത് നൽകിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വരുംവരെ സമരം തുടരുമെന്ന് കെ കെ രമ എംഎൽഎ. സമരം വിജയം കണ്ടതിൻറെ ദിവസമാണിന്ന്. ഈ ദിവസം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. മാധ്യമങ്ങളുടെ ഇടപെടലും അനുപമയുടെ നിശ്ചയദാർഡ്യവും എല്ലാം കുട്ടിയെ തിരികെ കിട്ടുന്നത് എളുപ്പമാക്കി.
കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഗുരുതര പിഴവുകൾ ഉൾക്കൊള്ളുന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. ശിശുക്ഷേമ സമിതിക്കും സി ഡബ്ല്യു സിക്കും പിഴവുകൾ സംഭവിച്ചതായി കണ്ടെത്തി.
Read Also : ദത്ത് വിവാദം; കുഞ്ഞ് അമ്മയ്‌ക്കൊപ്പം, സമരം തുടരുമെന്ന് അനുപമ
സമരത്തിൻറെ ഭാവിയുടെ കാര്യത്തിൽ നാളെ സഹായിച്ചവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്ന് അനുപമ. ഒരു വർഷം നീണ്ട പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നത്, പറഞ്ഞറിയിക്കാനാവുനത്തിൽ അപ്പുറം സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു.
കുഞ്ഞിനെ നല്ലൊരു മനുഷ്യനായി വളർത്തുമെന്നും, അത് എല്ലാവർക്കും കാണാമെന്നും പറഞ്ഞ അനുപമ കുഞ്ഞിനെ കുറച്ച് കാലം നോക്കിയ ആന്ധ്ര ദമ്പതികളോടും നന്ദി മാത്രമേ പറയാനുള്ളൂവെന്ന് പ്രതികരിച്ചു.
Story Highlights : anupama-strike-will-continue-kk rema-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here