ബംഗ്ലാദേശ് ടി20 നായകന്‍ മെഹമ്മദുള്ള ടെസ്റ്റില്‍ നിന്ന് വിരമിച്ചു

ബംഗ്ലാദേശ് ടി20 ടീം നായകന്‍ മെഹമ്മദുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബംഗ്ലാദേശിനായി 50 ടെസ്റ്റുകളില്‍ കളിച്ച മെഹമ്മദുള്ള 2914 റണ്‍സും 43 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലും ടി20യിലും തുടര്‍ന്നും കളിക്കുമെന്നും 35കാരനായ മെഹമ്മദുള്ള ട്വീറ്റില്‍ പറഞ്ഞു.
‘ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും മാന്‍ ഓഫ് ദ് മാച്ച പുരസ്കാരം നേടാന്‍ എനിക്കായി. കരിയറില്‍ പിന്തുണച്ച ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനും എന്‍റെ കുടുംബത്തിനും നന്ദി അറിയിക്കുന്നു’ മെഹമ്മദുള്ള കുറിച്ചു.
Read Also : സംസ്ഥാനത്ത് ഇന്ന് 4280 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികളും 16 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 2009ല്‍ ടെസ്റ്റില്‍ അരങ്ങേറിയ മെഹമ്മദുള്ള ഈ വര്‍ഷം ജൂലൈയില്‍ സിംബാബ്‌വെക്കെതിരെ ആണ് അവസാന ടെസ്റ്റ് കളിച്ചത്.
Story Highlights : bengladesh-player-mahmudullah-announces-retirement-from-test-cricket-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here