വിവാഹ വേഷത്തിൽ പരീക്ഷയ്‌ക്കെത്തി യുവതി; കൈയടിച്ച് സോഷ്യൽ മീഡിയ

വിവാഹ വേഷത്തിലെത്തി പരീക്ഷയെഴുതുന്ന പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹദിനവും പഠിക്കാനും പരീക്ഷയെഴുതാനുമുള്ള പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിനാണ് സോഷ്യൽ മീഡിയയുടെ കൈയടി. ( girl writes exam in bridal dress )
ഗുജറാത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രാജ്‌കോട്ട് സ്വദേശിനിയായ ശിവാംഗി ബാഗ്തരിയ ബിരുദ വിദ്യാർത്ഥിനിയാണ്. ശാന്തിനികേതൻ കോളജിലെ അഞ്ചാം സെമസ്റ്റർ സോഷ്യൽ വർക്ക് വിദ്യാർത്ഥിനിയായ ശിവാംഗി വിവാഹത്തിന് തൊട്ട് മുമ്പാണ് പരീക്ഷാ ഹോളിലെത്തി പരീക്ഷയെഴുതിയത്.
വിവാഹ തിയതി നിശ്ചയിച്ചപ്പോൾ പരീക്ഷാ തിയതി വന്നിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് പരീക്ഷാ തിയതി പ്രഖ്യാപിച്ചപ്പോൾ അത് വിവാഹം നിശ്ചയിച്ച അതേ ദിവസമായി. എന്നാൽ പരീക്ഷ എഴുതാൻ തന്നെ തീരുമാനിക്കുകയായിരുന്നു ശിവാംഗി.
Read Also : സഞ്ചാരിയായി ഇന്ത്യയിലെത്തി; ടൂറിസ്റ്റ് ഗൈഡുമായി പ്രണയത്തിലായി; ഒടുവിൽ പ്രണയസാഫല്യം
ശിവാംഗിയുടെ തീരുമാനത്തിന് കുടുംബവും വരനും വരന്റെ കുടുംബവും പിന്തുണ നൽകിയെന്ന് ശിവാംഗി പറയുന്നു. വരനൊപ്പമാണ് ശിവാംഗി പരീക്ഷയ്‌ക്കെത്തുന്നത്.
സ്വന്തം വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് വിലങ്ങ് തടിയായി മറ്റൊന്നും ഉണ്ടാകാൻ പാടില്ലെന്ന് അടിവരയിട്ട് പറയുകയാണ് ശിവാംഗി. സ്വന്തം ജീവിതത്തേക്കാളും, സ്വപ്‌നങ്ങളേക്കാളും പ്രധാനമല്ല വിവാഹം. ‘സ്ത്രീകൾക്ക് വിദ്യാഭ്യാസം അനിവാര്യമാണ്. പെൺകുട്ടികളുടെ പഠനത്തിനാണ് മാതാപിതാക്കൾ മുൻതൂക്കം നൽകേണ്ടത്’- ശിവാംഗി പറയുന്നു.
Story Highlights : girl writes exam in bridal dress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here