Advertisement

ഗില്ലിനു ഫിഫ്റ്റി; ഇന്ത്യ സുരക്ഷിതമായ നിലയിൽ

November 25, 2021
Google News 2 minutes Read
india newzealand test innings

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ സുരക്ഷിതമായ നിലയി. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 82 റൺസ് എന്ന നിലയിലാണ്. മായങ്ക് അഗർവാളിൻ്റെ (13) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മൻ ഗിൽ (52) ഫിഫ്റ്റിയടിച്ച് പുറത്താവാതെ നിൽക്കുമ്പോൾ ചേതേശ്വർ പൂജാരയും (15) ക്രീസിൽ തുടരുകയാണ്. (india newzealand test innings)

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ തുടക്കത്തിൽ ന്യൂസീലൻഡ് നന്നായി പരീക്ഷിച്ചു. കൃത്യമായ ഇടങ്ങളിൽ പന്തെറിഞ്ഞ ജമീസണും സൗത്തിയും ഓപ്പണർമാരെ നന്നായി പരീക്ഷിച്ചു. ഇതിന് ഏറെ വൈകാതെ അവർക്ക് ഫലം ലഭിക്കുകയും ചെയ്തു. അഗർവാളിനെ ടോം ബ്ലണ്ടലിൻ്റെ കൈകളിലെത്തിച്ച ജമീസൺ ന്യൂസീലൻഡിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 21 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് അഗർവാൾ മടങ്ങിയത്. ഇതിനു പിന്നാലെ ആക്രമണ മൂഡിലേക്ക് മാറിയ ഗിൽ നിശ്ചിത ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കി. പൂജാരയും ഗില്ലിന് ഉറച്ച പിന്തുണ നൽകി.

Read Also : ‘റിയൽ ടെസ്റ്റ്’ ഇന്ന് മുതൽ; ന്യൂസീലൻഡിനെതിരെ കോലിയും രോഹിതുമില്ലാതെ ഇന്ത്യ ഇറങ്ങുന്നു

ക്യാപ്റ്റൻ വിരാട് കോലിയും ടി-20 ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബുംറ, ഷമി, പന്ത് എന്നിവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചു. ലോകേഷ് രാഹുൽ പരുക്കേറ്റ് പുറത്താവുകയും ചെയ്തു.

ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവർ പേസർമാരായപ്പോൾ അശ്വിൻ, ജഡേജ എന്നിവർക്കൊപ്പം അക്സറും സ്പിൻ ഓപ്ഷനുകളാണ്. ശ്രേയാസ് അയ്യർ അരങ്ങേറും. ന്യൂസീലൻഡ് നിരയിൽ മിച്ചൽ സാൻ്റ്നറിനു പകരം ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്രയ്ക്ക് ടീമിൽ ഇടം ലഭിച്ചു. ഡെവോൺ കോൺവേ പരുക്കേറ്റ് പുറത്തായതിനാൽ ടോം ലാതമിനൊപ്പം വിൽ യങ് ഓപ്പൺ ചെയ്യും. വില്ല്യംസൺ, ടെയ്ലർ എന്നിവർക്കൊപ്പം ഹെൻറി നിക്കോൾസും ടോം ബ്ലണ്ടലുമാവും മധ്യനിരയിൽ. ജമീസൺ, സൗത്തി എന്നിവർ പേസർമാരായപ്പോൾ അജാസ് പട്ടേൽ, വിൽ സോമർവിൽ എന്നിവർ സ്പിൻ ഡിപ്പാർട്ട്മെൻ്റിൽ കളിക്കും.

Story Highlights : india newzealand first test india innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here