Advertisement

ഇന്ന് സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം

November 25, 2021
2 minutes Read

ഇന്ന് സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം. 16 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളാണ് ഇക്കുറി ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് പരിപാടികൾ അവസാനിക്കും.

ലോകത്ത് 3 സ്ത്രീകളിൽ ഒരാൾ ജീവിതത്തിൽ എപ്പോഴെങ്കിലും അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. മഹാമാരിക്കാലത്ത് അക്രമങ്ങൾ കൂടിയെന്നാണ് റിപ്പോർട്ടുകൾ. അക്രമവും അനീതിയും തിരിച്ചറിയപ്പെടാതെ പോകുന്നതും ഭയവും പരാതി നൽകുന്നതിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നു. വീടുകളിലോ പൊതു ഇടങ്ങളിലോ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ ഭീഷണിയോ അസ്വാതന്ത്ര്യമോ നിയമം മൂലം തടയാം. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നൽകുന്നതിനും യുഎൻ മാർഗനിർദ്ദേശമുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒത്തുചേരുക എന്ന സന്ദേശമുയർത്തിയാണ് നവംബർ 25ന് ഓറഞ്ച് ദിനമായി പ്രഖ്യാപിച്ചത്.

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയും നിയമം പാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇരയെ അവഹേളിക്കുകയും ചെയ്ത ഈ സാഹചര്യത്തിൽ സംസ്ഥാനത്തിലും ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്.

Story Highlights : International Day for the Elimination of Violence Against Women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top