Advertisement

കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാർ; അമ്പരന്ന് വിദ്യാർത്ഥികൾ

November 25, 2021
Google News 1 minute Read

ചെങ്ങന്നൂർ ഗവർമെന്റ് യു.പി.എസ് സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാരായ വി ശിവൻകുട്ടിയും സജി ചെറിയാനും. മന്ത്രിമാർ വിളമ്പുകാരായി എത്തിയപ്പോൾ വിദ്യാർത്ഥികൾ ഒന്ന് അമ്പരന്നെങ്കിലും പിന്നീടത് ആഹ്ലാദമായി മാറി.

ചെങ്ങന്നൂർ ഗവർമെന്റ് യു.പി.എസ് പേരിശ്ശേരിയിലെ പൂർത്തിയായ കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനത്തിനായാണ് മന്ത്രിമാരെത്തിയത്. പരിപാടിക്കിടെയാണ് മന്ത്രിമാർ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി കുട്ടികൾക്ക് ഭക്ഷണം വിളമ്പിയത്.

സ്‌കൂളുകളിൽ നല്ല ഭക്ഷണം നൽകാനാകുന്നതിൽ സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പി ടി എ, അധ്യാപകർ, നാട്ടുകാർ തുടങ്ങി ഏവരുടെയും പിന്തുണയോടെ മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ ഗവർമെന്റ് എൽ പി എസ്, പേരിശ്ശേരി ഗവർമെന്റ് യു പി സ്കൂൾ, മാന്നാർ ഗവർമെന്റ് ജെ ബി എസ്, ചെന്നിത്തല ഹരിജനോദ്ധാരണി ഗവർമെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിലെ നാല് കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനവും ചെങ്ങന്നൂർ ഗവർമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങുകളിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു.

Story Highlights : ministers-serve-lunch-to-children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here