മോശം കാലാവസ്ഥയ്ക്ക് സാധ്യത; കേരള-ലക്ഷദ്വീപ് തീരത്ത് നവംബര്‍ 27ന് മത്സ്യബന്ധം പാടില്ല

കേരളത്തിൽ ഇന്നും (നവംബര്‍ 25) നാളെയും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി, തെക്കന്‍ തമിഴ്നാട് തീരം, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും ശനിയാഴ്ച (നവംബര്‍ 27) കേരള-ലക്ഷദ്വീപ്-മാലിദ്വീപ് തീരങ്ങളിലും കന്യാകുമാരി തീരത്തും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നതും മഴയ്ക്ക് കാണമായേക്കാം. നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Story Highlights : no-fishing-off-kerala-lakshadweep-coast-on-november-27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here