ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ. ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാ വിലക്കാണ് നീക്കിയത്.
സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണ് ഭരണകൂടം. ഇളവുകളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കേണ്ട എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമില്ല.
ഹറം പള്ളിയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമില്ല. മരണനിരക്കും പ്രതിദിന കേസുകളും കാര്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ.രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമാണ് പൊതുഇടങ്ങളിൽ ഇളവുകൾ ബാധകമായിട്ടുള്ളത്.
Read Also : സൗദിയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; സാമൂഹിക അകലവും പാലിക്കേണ്ടതില്ല
അടച്ചിട്ട സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ മാത്രം മാസ്‌ക് ധരിച്ചാൽ മതി. ടാക്‌സികൾ, ട്രെയിനുകൾ, ബസുകൾ ഉൾപ്പെടെ പൊതുഗതാഗത സർവ്വീസുകളിലും പ്രവേശിക്കാൻ മാസ്‌ക് ധരിക്കേണ്ടതില്ല. സൗദിയിലെ വിവാഹ വേദികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി.
Story Highlights : Saudi lifts India travel ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here