ഷോർട്ട് മിഡ്‌വിക്കറ്റിൽ നിന്ന് പിന്നിലേക്കോടി കപിൽ ദേവ് എടുത്ത ആ ക്യാച്ച്; ’83’ ടീസർ പുറത്ത്

ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പിൻ്റെ കഥ പറയുന്ന ’83’ എന്ന സിനിമയുടെ ടീസർ പുറത്ത്. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സിനെ അതിശകരമായി പുറത്താക്കിയ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിൻ്റെ ക്യാച്ചാണ് ടീസറിലുള്ളത്.
ഒരു മിനിട്ട് മാത്രം ദൈർഘ്യമുള്ള ടീസറാണ് റിലയൻസ് എൻ്റർടൈന്മെൻ്റിൻ്റെ യൂട്യൂബ് ചാനലിലൂടെ റിലീസായിരിക്കുന്നത്. ആരാധകർ ടീസർ ഏറ്റെടുത്തുകഴിഞ്ഞു. ഡിസംബർ 24ന് ചിത്രം തീയറ്ററുകളിലെത്തും. ഹിന്ദി കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസാവും.
ടീം ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിനെ രൺവീർ സിംഗാണ് അവതരിപ്പിക്കുക. ഇതിനകം തന്നെ സിനിമയിൽ താരത്തിൻ്റെ അപ്പിയറൻസ് ഏറെ ചർച്ച ആയിക്കഴിഞ്ഞു. കപിലിൻ്റെ ഭാര്യ റോമി ഭാട്ടിയ ആയി ദീപിക പദുക്കോണും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹാർഡി സന്ധു, ജീവ, തഹിർ രാജ് ഭാസിൻ, സാഖിബ് സലീം, അമ്മി വിർക് തുടങ്ങിയവരൊക്കെ ഈ സിനിമയിൽ വേഷമിടുന്നുണ്ട്. കബീർ ഖാനാണ് ചിത്രത്തിൻ്റെ സംവിധായകൻ.
83ലെ ഫൈനലിൽ മുൻപ് രണ്ടു വട്ടം തുടർച്ചയായി ജേതാക്കളായ വെസ്റ്റ് ഇൻഡീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആ ജയത്തോടെയാണ് ഇന്ത്യയിൽ ക്രിക്കറ്റിനു വേരോട്ടമുണ്ടായത്.
Story Highlights : 83 teaser out kapil dev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here