Advertisement

ഈ പെൺകുട്ടി ഇപ്പോൾ എവിടെയാണ് ?

November 26, 2021
2 minutes Read
afghan refugee sharbat gula

നാഷണൽ ജിയോഗ്രഫിക്കിന്റെ കവർ പേജിൽ ഇടം നേടിയ ഒരു നോട്ടമുണ്ട്… അശാന്തമായ അഫ്ഗാൻ താഴ്‌വരയിൽ നിന്നുള്ള രൂക്ഷമായ തുറിച്ച് നോട്ടം… യുഎസ് ഫോട്ടഗ്രാഫറായ സ്റ്റീവ് മെക്കുറി പകർത്തിയ ഷർബത് ഗുലയുടെ ഈ കവർ ചിത്രം ഏറെ ചർച്ചയായിരുന്നു. വർഷങ്ങൾക്കിപ്പുറം അഫ്ഗാൻ താലിബാൻ കൈയടിക്കയ്യപ്പോൾ പലരും ഈ പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചു. എവിടെയാണ് ഇപ്പോൾ ഷർബത്ത് ? ( afghan refugee sharbat gula )

അന്വേഷണങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് ഷർബത്ത് സുരക്ഷിതയായി റോമിലെത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിൽ നിന്നും ഷർബത്തിനെ രക്ഷിക്കണമെന്ന ഒരു എൻജിഒയുടെ അഭ്യർത്ഥന പരിഗണിച്ച് റോം ഷർബത്തിനെ അഭയാർത്ഥിയായി സ്വീകരിക്കുകയായിരുന്നു.

1980 ലാണ് അഫ്ഗാനിസ്താനിലെ ഏറ്റവും പ്രശസ്തയായ അഭയാർത്ഥിയായി ഷർബത് ഗുല അറിയപ്പെടുന്നത്. പാകിസ്താൻ ക്യാമ്പിൽ നിന്നാണ് സ്റ്റീവ് മെക്കുറി ഷർബത്തിന്റെ ചിത്രം പകർത്തുന്നത്.

Read Also : രാജ്യത്ത് വനിതാ ക്രിക്കറ്റ് തുടരുമെന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്: ഐസിസി

1979 ൽ അഫ്ഗാനിസ്താനിൽ സോവ്യറ്റ് യൂണിയൻ അധിനിവേശം ആരംഭിച്ചപ്പോൾ നിരവധി അഫ്ഗാൻ പൗരന്മാർ പാകിസ്താനിൽ അഭയം തേടിയിരുന്നു. അനാഥയായാണ് ഷർബത്ത് പാകിസ്താനിലെത്തിയത്. അക്കൂട്ടത്തിൽ ഷർബത്തും ഉണ്ടായിരുന്നു. എന്നാൽ പാകിസ്താനിൽ വ്യാജ രേഖകൾ പ്രകാരം താമസിച്ച ഷർബത്തിനെ 2016 ൽ വീണ്ടും അഫ്ഗാനിസ്താനിലേക്ക് മടക്കി അയച്ചു. തുടർന്ന് ഇതുവരെ അഫ്ഗാനിസ്താനിലായിരുന്നു ഷർബത്ത് താമസിച്ചിരുന്നത്.

അഫ്ഗാനിസ്താൻ താലിബാന്റെ കീഴിലായതോടെ വീണ്ടും രാജ്യവിടാനുള്ള പ്രയത്‌നത്തിലായി ഷർബത്ത്. ഒടുവിൽ ഇറ്റലിയിലേക്ക് രക്ഷപ്പെട്ട 5,000 അഫ്ഗാൻ പൗരന്മാരിലൊരാളായി ഷർബത്തും അഫ്ഗാനിസ്താനോട് വിട പറഞ്ഞു.

Story Highlights : afghan refugee sharbat gula

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top