ഡയലോഗും, മ്യൂസിക്കുമടക്കം കിറുകൃത്യം ! മൂന്നര വയസുകാരന്റെ സ്‌പോട്ട് ഡബ്ബിംഗ് വൈറൽ

സോഷ്യൽ മീഡിയയിൽ തരംഗമായിരുന്ന ‘ദർശനാ’ എന്ന ഗാനത്തിന്റെ പല വേർഷനുകളും കവറുകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം നിറഞ്ഞു. എന്നാൽ മൂന്നര വയസുകാരൻ ഗിരിനന്ദൻ ചെയ്ത സ്‌പോട്ട് ഡബ്ബിംഗ് അവയെ എല്ലാം കടത്തിവെട്ടിയിരിക്കുകയാണ്. ( darshana spot dubbing )
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജിഷ്ണു- ലക്ഷ്മി ദമ്പതികളുടെ മകനാണ് ഗിരിനന്ദൻ. സാധാരണ സ്‌പോട്ട് ഡബ്ബിംഗിൽ ഒരാളുടെ ഡയലോഗ് മാത്രമാണ് പറയുക. എന്നാൽ കൊച്ചു മിടുക്കനായ ഗിരിനന്ദൻ പ്രണവ് പറയുന്ന ഡയലോഗ് മാത്രമല്ല, ഇടി കിട്ടുമ്പോഴുള്ള ശബ്ദവും പാട്ടിലെ മ്യൂസിക്കും, ബീറ്റുമെല്ലാം അനുകരിക്കുന്നുണ്ട് !
ഈ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. വിഡിയോ ഇതിനോടകം കണ്ടത് ലക്ഷക്കണക്കിനാളുകളാണ്.
Read Also : പ്രണവ് മോഹൻലാൽ നായകനാകുന്ന’ഹൃദയം’; ടീസർ ലോഞ്ച് ചെയ്‍ത് മോഹൻലാൽ
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ഇതിലെ ഗാനമാണ് ദർശന. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഗാനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്‌സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിയേറ്ററുകളിൽ തന്നെയാണ് ഹൃദയം പ്രദർശനത്തിന് എത്തുന്നത്. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Story Highlights : darshana spot dubbing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here