Advertisement

ഐപിഎൽ 2022; സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിൽ തുടരും; 14 കോടി രൂപ വാര്‍ഷിക പ്രതിഫലം

November 26, 2021
Google News 1 minute Read

മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിൽ തുടരും. 14 കോടി രൂപയാകും വാര്‍ഷിക പ്രതിഫലം. സഞ്ജുവിനെ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്താനാണ് രാജസ്ഥാന്‍ റോയൽസ് തീരുമാനിച്ചത്. സഞ്ജു നായകനായി തുടരും. സഞ്ജുവിന് പുറമേ ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരില്‍ മൂന്ന് പേരെ കൂടി രാജസ്ഥാന്‍ നിലനിര്‍ത്തും.

ചെന്നൈ എം എസ് ധോണി, റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തും. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, സ്പിന്നര്‍ അക്സര്‍ പട്ടേല്‍, ഓപ്പണിംഗ് ബാറ്റ്സ്മാന്‍ പൃഥ്വി ഷോ, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യ എന്നിവരെയാണ് നിലനിര്‍ത്തുക.

Read Also : സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്ര, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തും. സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവരെ കൊല്‍ക്കത്ത നിലനിര്‍ത്തുമെന്നാണ് സൂചന.

വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരെ ആര്‍സിബിയും നിലനിര്‍ത്തും. സണ്‍റൈസേഴ്സ് ഹൈദരാബാദ് റാഷിദ് ഖാനെ നിലനിര്‍ത്തും. കൂടാതെ കെയ്ന്‍ വില്യംസണ്‍ അല്ലെങ്കില്‍ ജോണി ബെയര്‍സ്റ്റോ എന്നിവരില്‍ ഒരാള്‍കൂടി ടീമില്‍ തുടരും. പഞ്ചാബ് രവി ബിഷ്ണോയ്, മായങ്ക് അഗര്‍വാള്‍ എന്നിവരെയാണ് നിലനിര്‍ത്തുക. ഈ മാസം 30നാണ് താരങ്ങളുടെ പട്ടിക ബിസിസിഐക്ക് നല്‍കേണ്ടത്.

Story Highlights : ipl-2022-rajasthan-royals-retains-sanju-samson-and-three-more-players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here