മലപ്പുറത്ത് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

മലപ്പുറത്ത് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫ് എന്നയാളാണ് പിടിയിലായത്. മൂന്നാം തവണയാണ് ഈ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിലാകുന്നത്.
പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ അധ്യാപകനായിരിക്കെയാണ് അഷ്‌റഫ് മുൻപ് പോക്‌സോ കേസുകളിൽ അറസ്റ്റിലായത്.
Read Also : പോക്‌സോ കേസിലെ ഇരയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുകളിലാണ് മൂന്ന് തവണയും അറസ്റ്റ്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights : teacher arrested pocso case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here