Advertisement

‘രാജ്യാന്തര യാത്രാ വിമാനങ്ങൾ ലഘൂകരിക്കാൻ പദ്ധതി’; പുതിയ വകഭേദം നേരിടാൻ മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

November 27, 2021
1 minute Read

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം. കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് ഡോസ് വേഗത്തിലാക്കാൻ നിർദേശം. രാജ്യാന്തര യാത്രാ വിമാനങ്ങൾ ലഘൂകരിക്കാൻ പദ്ധതി വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണം.

Read Also : വിജയ് ഹസാരെ ട്രോഫി: ദിനേഷ് കാർത്തികും വാഷിംഗ്ടൺ സുന്ദറും തിരികെയെത്തി; തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് തമിഴ്നാട്

ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം ചേർന്നത്. ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണം. രാജ്യാന്തര വിമാനയാത്രയ്ക്കുള്ള ഇളവുകള്‍ പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് നിരരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .

Story Highlights :modi-chairs-meeting-with-top-officials-on-covid-situation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top