Advertisement

വിജയ് ഹസാരെ ട്രോഫി: ദിനേഷ് കാർത്തികും വാഷിംഗ്ടൺ സുന്ദറും തിരികെയെത്തി; തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് തമിഴ്നാട്

November 24, 2021
2 minutes Read
vijay hazare tamilnadu team

വിജയ് ഹസാരെ ട്രോഫിക്കായി കരുത്തുറ്റ ടീമിനെ പ്രഖ്യാപിച്ച് തമിഴ്നാട്. പരുക്കേറ്റതിനെ തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിൽ ഇടം നേടാതിരുന്ന ദിനേഷ് കാർത്തികും വാഷിംഗ്ടൺ സുന്ദറും ടീമിൽ തിരികെയെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ടീമിനെ നയിച്ച വിജയ് ശങ്കർ തന്നെയാണ് വിജയ് ഹസാരെയിലും ക്യാപ്റ്റൻ. നാരായൺ ജഗദീശൻ ഉപനായകനാവും. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ബാബ അപരാജിത് ടൂർണമെന്റിന്റെ പാതിയിൽ ടീമിനൊപ്പം ചേരും. (vijay hazare tamilnadu team)

വിജയ് ഹസാരെ ഏകദിന ട്രോഫിയിൽ കളിക്കാനുള്ള തമിഴ്നാട് ടീം – വിജയ് ശങ്കർ (ക്യാപ്റ്റൻ), നാരായൺ ജഗദീശൻ, ദിനേഷ് കാർത്തിക്ക്, ഹരി നിശാന്ത്, ആർ സായി കിഷോർ, ഷാരൂഖ് ഖാൻ, മുരുഗൻ അശ്വിൻ, സന്ദീപ് വാര്യർ, വാഷിംഗ്ടൺ സുന്ദർ, മണിമാരൻ സിദ്ധാർത്ഥ്, ബി സായി സുദർശൻ, വി ഗംഗ ശ്രീധർ രാജു, എം മൊഹമ്മദ്, ജെ കൗസിക്ക്, പി ശരവണ കുമാർ, എൽ സൂര്യപ്രകാശ്, ബാബ ഇന്ദ്രജിത്, ആർ സഞ്ജയ് യാദവ്, എം കൗശിക്ക് ഗാന്ധി, ആർ സിലംബരസൻ.

Read Also : അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ്; സിക്സറടിച്ച് ഷാരൂഖ് ഖാന്റെ ഫിനിഷ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനായിരുന്നു കിരീടം. ആവേശോജ്ജ്വലമായ മത്സരത്തിൽ കർണാടകയെ 4 വിക്കറ്റിന് കീഴടക്കിയ തമിഴ്നാട് തുടർച്ചയായ രണ്ടാം വർഷമാണ് സയ്യിദ് മുഷ്താഖ് അലി കിരീടം നേടുന്നത്. 152 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാട് അവസാന പന്തിൽ ജയം പിടിക്കുകയായിരുന്നു. 15 പന്തിൽ 33 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാരൂഖ് ഖാനാണ് വിജയശില്പി.

ടീം ലിസ്റ്റ്: വിജയ് ശങ്കർ (ക്യാപ്റ്റൻ), നാരായൺ ജഗദീശൻ, ദിനേഷ് കാർത്തിക്ക്, വാഷിംഗ്ടൺ സുന്ദർ, ഹരി നിശാന്ത്, ആർ സായി കിഷോർ, ഷാരൂഖ് ഖാൻ, മുരുഗൻ അശ്വിൻ, സന്ദീപ് വാര്യർ, മണിമാരൻ സിദ്ധാർത്ഥ്, ബി സായി സുദർശൻ, വി ഗംഗ ശ്രീധർ രാജു, എം മൊഹമ്മദ്, ജെ കൗശിക്ക്, പി ശരവണ കുമാർ, എൽ സൂര്യപ്രകാശ്, ബാബ ഇന്ദ്രജിത്, ആർ സഞ്ജയ് യാദവ്, എം കൗശിക്ക് ഗാന്ധി, ആർ സിലമ്പരസൻ.

Story Highlights : vijay hazare trophy tamilnadu team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top