Advertisement

കുഴല്‍മന്ദം സിപിഐഎം ഏരിയ സമ്മേളനത്തില്‍ മത്സരം; കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരി തോറ്റു

November 28, 2021
1 minute Read
cpim

കുഴല്‍മന്ദം സിപിഐഎം ഏരിയ സമ്മേളനത്തില്‍ മത്സരം. കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ പാനലില്‍ ഉള്‍പ്പെടുത്തിയെങ്കിലും മത്സരത്തില്‍ പരാജയപ്പെട്ടു. ചെര്‍പ്പുള ഏരിയ സമ്മേളനത്തിലും ഔദ്യോഗിക പക്ഷം തോറ്റു.

നിലവിലെ ഏരിയ സെക്രട്ടറി കെ വി സുഭാഷ്, ചളവറ പഞ്ചായത്ത് പ്രസിഡന്റെ ഇ ചന്ദ്രബാബു ഉള്‍പ്പെടെ 13 പേരാണ് മത്സരത്തില്‍ തോറ്റത്. പികെ ശശി അനുകൂലികളാണ് കമ്മിറ്റിയിലേക്ക് വിജയിച്ചത്.

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ദേവദാസ്, കുഴല്‍മന്ദം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പൊന്മല എന്നിവരും ഏരിയ കമ്മിറ്റിയില്‍ നിന്നു മത്സരത്തിലൂടെ പുറത്തായി. മത്സരം പാടില്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചാണ് മത്സരം നടന്നത്.

Read Also : പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികള്‍; വീണാ ജോര്‍ജിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ജില്ലാ സെക്രട്ടറി

Story Highlights : cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top