ആരാധനാ ക്രമ പരിഷ്‌കരണം; ഫരീദാബാദ് രൂപതയിൽ വിശ്വാസികൾ പ്രാർത്ഥന ചൊല്ലി പ്രതിഷേധിച്ചു

ആരാധനാ ക്രമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് രൂപതയിൽ വിശ്വാസികൾ പ്രാർത്ഥന ചൊല്ലി പ്രതിഷേധിച്ചു. ഡൽഹി ജന്തർ മന്ദറിലാണ് വിശ്വാസികളുടെ പ്രതിഷേധം. ആർച്ച് ബിഷപ് കുരിയാക്കോസ് ഭരണിക്കുളങ്ങരെയേ തിരിച്ചു വിളിക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു.
ഒരു വിഭാഗം വിശ്വാസികളാണ് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്നത്. സിനഡ് തീരുമാനം നടപ്പിലാക്കാത്തതിനെതിരെ പ്രാർത്ഥന ചൊല്ലിയാണ് പ്രതിഷേധം.
Read Also : മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ
അതേസമയം സിറോ മലബാർ സഭയിൽ ഏകീകൃത ബലിയർപ്പണ രീതി നിലവിൽ വന്നു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഏകീകൃത രീതിയനുസരിച്ച് കുർബാനയർപ്പിച്ചു.പ്രതിഷേധങ്ങൾക്കിടെ തൃശ്ശൂർ അതിരൂപതയിലും ഏകീകൃത രീതിയിലുള്ള ബലിയർപ്പണം നിലവിൽവന്നു. അതേസമയം എറണാകുളം, അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും ജനാഭിമുഖ കുർബാന തുടരും.
പ്രതിഷേധം കണക്കിലെടുത്ത് ലൂർദ് കത്തീഡ്രൽ പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപത യിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും ഏകീകൃത ബലിയർപ്പണ രീതിക്ക് പകരം നിലവിലുള്ള ജനാഭിമുഖ കുർബാനയാണ് അർപ്പിച്ചത്.
Story Highlights : faridhabad-new-mass-zero-malabar-diosces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here