Advertisement

വഴിയരികില്‍ മീന്‍ കച്ചവടം നടത്തുന്ന യുവതിയെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

November 28, 2021
1 minute Read
husband arrested

കോഴിക്കോട് ഭാര്യയെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോട് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്റ്റിലായത്. ഇയാളെ കല്‍പ്പറ്റയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട് അശോകപുരത്ത് മത്സ്യവില്‍പ്പന നടത്തുന്നതിനിടെയാണ് നിധീഷ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. അശോകപുരം കോസ്റ്റ് ഗാര്‍ഡ് ക്വാര്‍ട്ടേഴ്‌സിനു മുന്‍വശത്താണ് മര്‍ദനത്തിനിരയായ ശ്യാമിലി മീന്‍വില്‍ക്കുന്നത്. ശ്യാമിലിയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി.

Read Also : കോഴിക്കോട് വീട്ടമ്മയ്ക്ക് നേരെ ആക്രമണം

മര്‍ദനത്തില്‍ ശ്യാമിലിയുടെ മുഖത്ത് പരുക്കേറ്റിരുന്നു. ഭര്‍ത്താവിന്റെ നിരന്തര മര്‍ദനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലാണ് ഇവര്‍ മക്കളുമൊത്ത് താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു.

Story Highlights : husband arrested, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top