Advertisement

എയർടെല്ലിനും ഐഡിയക്കും പിന്നാലെ ജിയോയും മൊബൈൽ നിരക്ക് വർധിപ്പിക്കുന്നു

November 28, 2021
1 minute Read

എയർടെൽ, വിഐ(വോഡഫോൺ ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുന്നു. എയർടെൽ നവംബർ 26 മുതലും വോഡഫോൺ ഐഡിയ നവംബർ 25 മുതലുമാണ് നിരക്ക് വർധിപ്പിച്ചത്.എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ 25 ശതമാനമാണ് മൊബൈൽ നിരക്ക് വർധിപ്പിച്ചത്.

Read Also : മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ

ഡിസംബർ ഒന്നു മുതൽ പ്രീപെയ്ഡ് നിരക്കുകൾ 20 ശതമാനം വർധിപ്പിക്കുമെന്ന് ജിയോ വ്യക്തമാക്കി. നിലവിൽ 75 രൂപയുടെ പ്ലാൻ ഡിസംബർ ഒന്നു മുതൽ 91 ആയി വർധിക്കും. 129 രൂപയുടെ പ്ലാൻ 155 ആവും, 399 രൂപയുടെ പ്ലാൻ 479 ആവും, 1299 രൂപയുടെ പ്ലാൻ 1599 ആവും, 2399 രൂപയുടെ പ്ലാൻ 2879 ആയും വർധിപ്പിക്കും. ഡാറ്റാ ടോപ് അപ് പ്ലാനുകളിലും വർധനയുണ്ടാവും. 61 രൂപക്ക് 6 ജിബി (നിലവിൽ 51 രൂപ), 121 രൂപക്ക് 12 ജിബി (നിലവിൽ 101 രൂപ), 301 രൂപക്ക് 50 ജിബി (നിലവിൽ 251 രൂപ) എന്നിങ്ങനെയാണ് വർധന.

Story Highlights : jio-prepaid-rates-have-risen-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top