ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. സീസണിലെ മൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-1ന് തുല്യത കണ്ടെത്തുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയോടെ മടങ്ങുന്നത്. ആഷിഖ് കുരുണിയന്‍റെ ഗോളില്‍ മുന്നിലെത്തിയ ബിഎഫ്‌സി ആഷിഖിന്‍റെ തന്നെ ഓണ്‍ഗോളില്‍ ജയം കൈവിടുകയായിരുന്നു.
84ാം മിനിറ്റിലായിരുന്നു ബംഗ്ലൂരിനായി ആഷിഖ് ഗോൾ നേടിയത്. നാല് മിനിറ്റുകൾക്കിപ്പുറം 88ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന് അർഹിക്കാത്ത സമനിലയും നൽകി. ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
Read Also : മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ
ഐഎസ്എല്ലിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം റൗണ്ടിൽ നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിൽ സമനിലയിലെത്തുകയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ ഒന്നു വീതം വിജയവും തോല്‍വിയും സമനിലയുമുള്ള ബെംഗളൂരു നാല് പോയിന്റോടെ മൂന്നാമതാണ്.
Story Highlights : kerala-blasters-vs-bengaluru-fc-match-result-news-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here