എല്ലാം സുതാര്യമായിരിക്കണം ; റസ്റ്റ് ഹൗസുകളിലെ പരിശോധനകള്‍ക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളില്‍ നടക്കുന്ന മിന്നല്‍ പരിശോധനയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസുകളില്‍ നടത്തുന്ന മിന്നല്‍ പരിശോനകള്‍ ജനങ്ങളെ കാണിക്കണം. അവിടെയെല്ലാം എന്താണ് നടക്കുന്നതെന്നും സര്‍ക്കാര്‍ തീരുമാനം പോലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നതടക്കം എല്ലാം സുതാര്യമായിരിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
‘നിലവില്‍ മിക്ക റസ്റ്റ് ഹൗസുകളും മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണ്. നല്ല ഭക്ഷണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. തെറ്റായ രീതികള്‍ നടക്കുന്നുണ്ടെങ്കില്‍ അത് കോംപ്രമൈസ് ചെയ്യാന്‍ പറ്റില്ല.
പലരും ചോദിക്കുന്നുണ്ട് റസ്റ്റ് ഹൗസുകളിലെ പരിശോധന എന്തിനാണെന്നും ജനങ്ങളെ ലൈവില്‍ വന്ന് കാണിക്കുന്നതെന്നും. അവര്‍ അറിയണം എന്തൊക്കെയാണ് നടക്കുന്നതെന്ന്. എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണം, ഒന്നും മറച്ചുവയ്‌ക്കേണ്ട കാര്യമില്ല. എന്തിനാണ് മറച്ചുവയ്ക്കുന്നത്. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ അപ്പപ്പോള്‍ തന്നെ അഭിനന്ദിക്കുന്നുണ്ട്. ചിലയിടത്ത് തെറ്റും നടക്കുന്നുണ്ട്. അതിനെതിരെ കര്‍ശനമായ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്തൊക്കെ വിമര്‍ശനമുണ്ടായാലും ജനങ്ങള്‍ എല്ലാ കാര്യങ്ങളും അറിയണം.
കഴിഞ്ഞ ദിവസവും വടകര റസ്റ്റ് ഹൗസിലെത്തി മന്ത്രി പരിശോധന നടത്തിയിരുന്നു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നേരത്തെ തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തിയ മന്ത്രി ജീവനക്കാരനെ പരസ്യമായി ശാസിക്കുകയും ചെയ്തു. പരിസരം ത്തിയില്ലാത്തതിനായിരുന്നു മന്ത്രിയുടെ ശാസന. പരിശോധനകള്‍ നടത്തുന്നതിന്റെ വിഡിയോയും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്.
Story Highlights : pa muhammad riyas, pwd rest house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here