Advertisement

‘ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ : കെ സുധാകരൻ

November 29, 2021
2 minutes Read
k sudhakaran mambaram divakaran

മമ്പറം ദിവാകരന്റെ സസ്‌പെൻഷനിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. യുഡിഎഫ് യോഗത്തിൽ നേതാക്കൾ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ട് തളർന്നിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. ( k sudhakaran mambaram divakaran )

പാർട്ടി തീരുമാനം ലംഘിച്ചാൽ അച്ചടക്കനടപടിയെന്നത് സ്വാഭാവികമാണെന്നും, അച്ചടക്ക നടപടിക്ക് വലിയ ആൾ ചെറിയ ആൾ എന്ന വ്യത്യാസം ഇല്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി. പതിനായിരങ്ങൾ കോൺഗ്രസിലേക്ക് എത്തുന്നുവെന്നും പ്രസ്ഥാനം ശക്തിപ്പെടുന്നുവെന്നും സുധാകരൻ പറഞ്ഞു. എല്ലാ ജില്ലയിലും വരവേൽപ്പ് സംഘടിപ്പിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന് കോൺഗ്രസിൽ നിന്നും പുറത്താക്കിയത് ഇന്നലെയാണ്. കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

Read Also : കെ സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു; പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ

ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദൽ പാനലിൽ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Story Highlights : k sudhakaran mambaram divakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top