ജനഹിത തീരുമാനങ്ങളെടുക്കും; എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും : ചർച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി

ഇത്തവണത്തെ പാര്‍ലമെന്‍റ് സമ്മേളനം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻറിൽ ഉയർന്നുവരുന്ന വിഷയങ്ങളിൽ ചർച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ സർക്കാർ തയാറാണ്. പ്രതിപക്ഷത്തിന് വിമർശനമാകാം പക്ഷെ പാർലമെന്റിനെ അവമതിക്കരുത്. പാര്‍ലമെന്‍റില്‍ ബഹളം വയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചര്‍ച്ച വേണം, ക്രിയാത്മക ഇടപെടല്‍ ഉണ്ടാകണമെന്ന് മോദി പറഞ്ഞു.(Narendra Modi)
Read Also :സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്
കൊവിഡ് സാഹചര്യത്തിൽ പാർലമെന്റ് അംഗങ്ങൾ അതീവ ജാഗ്രത പുലർത്തണം. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ആണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്ത്. നടക്കാൻ പോകുന്നത്ത് സുപ്രധാന പാർലമെന്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റ് സമ്മേളനം ഫലപ്രദമായി വിയോഗിക്കപ്പെടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. സഭാനാഥനോടുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്നും പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം തുടങ്ങുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു.
Story Highlights : modi-on-farm-lawrepeal-bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here