Advertisement

അമിത് ഷാ രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിലേക്ക്; ബിഎസ്എഫ് ക്യാമ്പിൽ രാത്രി തങ്ങും: നൈറ്റ് പട്രോളിങ് ഉൾപ്പെടെ വിലയിരുത്തും

November 30, 2021
Google News 2 minutes Read

അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താനും സൈനികരെ സന്ദർശിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയാറെടുക്കുന്നു . രാജസ്ഥാനിലെ ഇന്ത്യ -പാക് അതിർത്തിയിലെ ബിഎസ്എഫ് ബോർഡർ ഔട്ട്‌പോസ്റ്റിൽ ഒരു ദിവസം തങ്ങുന്ന അദ്ദേഹം നൈറ്റ് പട്രോളിങ് ഉൾപ്പെടെ നേരിട്ട് വിലയിരുത്തും. ഡിസംബർ നാലിനും അഞ്ചിനുമാണ് അമിത് ഷായുടെ സന്ദർശനം.

ഡിസംബർ നാലിന് ജെയ്‌സാൽമറിലെത്തുന്ന അദ്ദേഹം ബിഎസ്എഫ് സൈനികരുമായി സംവദിക്കും. ബിഎസ്എഫിന്റെ നൈറ്റ് പട്രോളിങ് അടക്കം അദ്ദേഹം നേരിട്ട് പരിശോധിക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

Read Also : ഭീകരവാദം വളർത്തുന്നവരോട് ചർച്ചയ്ക്ക് തയാറല്ല; അമിത് ഷാ

ഡിസംബർ അഞ്ചിന് രാവിലെ ബിഎസ്എഫിന്റെ റെയ്‌സിങ് ഡേ പരിപാടിയിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം മടങ്ങുക. അതിർത്തിയിലെ നുഴഞ്ഞുകയറ്റശ്രമങ്ങളും ആയുധക്കടത്തും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷ വിലയിരുത്താൻ അദ്ദേഹം നേരിട്ടെത്തുന്നത്.

Story Highlights : Amit Shah To Spend Night Near India-Pak Border In Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here