വികസനത്തെ തുരങ്കം വയ്ക്കുന്നു,എൽഡിഎഫിനെ താഴെയിറക്കാൻ നിക്ഷിപ്ത ശക്തികൾ ശ്രമിച്ചു; മുഖ്യമന്ത്രി

വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാൻ ചില കേന്ദ്രങ്ങളിൽ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫിനെ താഴെയിറക്കാൻ നിക്ഷിപ്ത ശക്തികൾ ശ്രമിച്ചു. കേന്ദ്ര ഏജൻസികളെ ബിജെപി നെറിക്കെട്ട രീതിയിൽ ഉപയോഗിച്ചുവെന്നും വലതുപക്ഷ മാധ്യമങ്ങളെ ആവേശത്തോടെ രംഗത്തിറക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എൽഡിഎഫ് ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന നേട്ടങ്ങളാണ് അധികാര തുടർച്ചയ്ക്ക് കാരണമെന്ന് വിശകലന വിദഗ്‌ധർ കണ്ടെത്തി. എൽ ഡി എഫിനെതിരായ അവിശുദ്ധ കൂട്ടുക്കെട്ട് തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ സജീവമായെന്നും വികസന പ്രവർത്തനങ്ങൾക്ക് തടയിടാൻ എല്ലാവരും ഒന്നിച്ചെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസും ബി ജെ പിയും ലീഗും ജമാഅത്തെ ഇസ്ലാമിയും വികസനത്തിനെതിരെ സംസാരിക്കുന്നു. കേന്ദ്രം ഫെഡറൽ തത്വങ്ങൾക്കെതിരായ നിലപാട് സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also : സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണം; ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം കേന്ദ്രമായ റയിൽവേ സോൺ അനുവദിക്കുന്നില്ല . തിരുവനന്തപുരത്തെ റയിൽവേ റിക്രൂട്ട്മെന്റ് കേന്ദ്രം അടച്ചുപൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്നത് കേരളത്തിന്റെ വികസനം തകർക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights : CM Pinarayi vijayan on kerala’s Development activities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here