ഇടപ്പള്ളിയിലെ തീപിടുത്തം; ഫയർഫോഴ്‌സ് തീയണച്ചു; 9 പേർ ആശുപത്രിയിൽ

എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അകപ്പെട്ട ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.
ആദ്യം തീപിടുത്തമുണ്ടായത് ഒന്നാം നിലയിലാണ്. പിന്നീട് മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഇലക്ട്രിക് വസ്തുക്കൾ പൂർണമായും കത്തി നശിച്ചു. അതേസമയം, കെട്ടിടം പ്രവർത്തിക്കുന്നത് തീപിടുത്തം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാതെയാണെന്ന് കണ്ടെത്തി.
Read Also : ഇടപ്പള്ളി പോണേക്കരയില്‍ യുവാവിനെ സുഹൃത്തുക്കള്‍ അടിച്ച് കൊന്നു
ഇന്ന് രാവിലെയാണ് ഇടപ്പള്ളി കുന്നുംപുറത്തെ കെട്ടിടത്തിന് തീപിടിച്ചത്. മുകൾ നിലയിൽ ലോഡ്ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടന്നിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വളരെ വൈകിയാണ് ഫയർ ഫോഴ്‌സ് പ്രദേശത്ത് എത്തിയത്.
Story Highlights : edappally fire under control
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here