പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

പാലക്കാട് പോക്‌സോ കേസ് പ്രതിക്ക് 46 വര്‍ഷം കഠിനതടവ്. ചെര്‍പ്പുളശ്ശേരിയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു.
2018ലാണ് കേസിനാസ്പദമായ സംഭവം. സംഭവം നടക്കുമ്പോള്‍ കുട്ടിയെ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു എന്നതാണ് കേസ്. പട്ടാമ്പി ഫസ്റ്റ് ക്ലാസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
Read Also : മലപ്പുറത്ത് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.നിഷയാണ് ഹാജരായത്. എസ്‌ഐ ദീപക് കുമാര്‍, എസ് ഐ മനോഹരന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസില്‍ 15 സാക്ഷികളും 19ഓളം രേഖകളും കോടതിയില്‍ ഹാജരാക്കി.
Story Highlights : Pocso case palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here