Advertisement

സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തിന് ആദ്യ ജയം

November 30, 2021
1 minute Read

AIFF സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് കേരളം ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു. കേരളത്തിനായി ഫെമിന 2 ഗോളുകൾ നേടി.

കഴിഞ്ഞ കളിയിൽ മിസ്സോറാം നൽകിയ പരാജയത്തിൽ നിന്നും പാഠം പഠിച്ചായിരുന്നു ഇന്ന് കേരളത്തിന്റെ മുന്നേറ്റം. കേരളത്തിനായി ആദ്യം വിനീത വിജയനാണ് ഗോൾ നേടിയത്. പിന്നീട് ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ തിരിച്ചു വന്ന കേരളം ഫെമിനയിലൂടെ ലീഡ് നേടി. കളിയുടെ അവസാന നിമിഷത്തിൽ ഫെമിനയെ ഫൗൾ ചെയ്തതിന് കേരളത്തിന് പെനാൽട്ടി ലഭിച്ചു.

പെനാൽട്ടി ലക്ഷ്യസ്ഥാനത്തെത്തിച്ച് ഫെമിന കേരളത്തിന്റെ ലീഡ് രണ്ടായി ഉയർത്തി. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ കേരളം 3-1 ന് വിജയിച്ചു. മറ്റന്നാൾ നടക്കുന്ന കളിയിൽ മധ്യപ്രദേശിനെ തോൽപ്പിച്ചാൽ കേരളത്തിന് ക്വാർട്ടർ ഉറപ്പിക്കാം.

അതേസമയം തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ഇന്ത്യയുടെ മുൻ ജൂനിയർ സ്‌ട്രൈക്കർ കാരെൻ പൈസിന്റെ ഹാട്രിക് മികവിൽ മറുപടിയില്ലാത്ത് 6 ഗോളിന് മഹാരാഷ്ട്ര അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു. മാറ്റ് മത്സരങ്ങളിൽ തമിഴ്‌നാടിനോട് 20 ഗോളിന് തെലങ്കാന തോറ്റു. ഹിമാചൽ പ്രദേശ് 3-2ന് ബിഹാറിനെയും പരാജയപ്പെടുത്തി.

Story Highlights : senior-womens-national-football-championship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top