ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരം വി.എ ഗിരീഷിന്

പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരം ട്വന്റിഫോര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വി.എ ഗിരീഷിന്. ‘തട്ടിപ്പല്ല തനിക്കൊള്ള’ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം.
സംസ്ഥാനത്ത് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണത്തിലൂടെ അനുവദിച്ച പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളുമാണ് മറ്റു സമുദായക്കാര്‍ തട്ടിയെടുക്കുന്നത് സംബന്ധിച്ചാണ് പരമ്പര. സംസ്ഥാനത്തെ നൂറോളം പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളുമാണ് യഥാര്‍ത്ഥ ഉടമകള്‍ക്ക് നഷ്ടമായത്. പരമ്പരയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും ദേശീയ പട്ടിക ജാതി കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു.
30,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 6ന് വൈകിട്ട് 4 മണിക്ക് തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ വിതരണം ചെയ്യും. പിആര്‍ഡി ഡയറക്ടര്‍ എസ്. ഹരികിഷോര്‍ അധ്യക്ഷനും, കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന്‍, മീഡിയ അക്കാദമി ലക്ചറര്‍ കെ. അജിത്, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കെ.പി. രവീന്ദ്രനാഥ്, സരസ്വതി നാഗരാജന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
Read Also : ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ പുരസ്‌കാരം; 24ന് മൂന്ന് പുരസ്‌കാരം; ഫ്‌ളവേഴ്‌സിന് ആറും
Story Highlights : BR ambedkar media award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here