മഷറാനോ ദേശീയ ടീം പരിശീലക സ്ഥാനത്തേക്ക്

അർജൻ്റൈൻ ദേശീയ ടീമിൻ്റെ മുൻ ക്യാപ്റ്റൻ ഹാവിയർ മഷറാനോ അർജൻ്റീന അണ്ടർ 20 ദേശീയ ടീം പരിശീലകനാവാനൊരുങ്ങുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ചില അർജൻ്റൈൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെർണാണ്ടോ ബാറ്റിസ്റ്റയാണ് നിലവിൽ അർജന്റീനയുടെ അണ്ടർ 20 ടീം പരിശീലകൻ. ബാറ്റിസ്റ്റ ഉടൻ സ്ഥാനമൊഴിയുമെന്നും മഷറാനോ പകരം ചുമതല ഏറ്റെടുക്കുമെന്നുമാണ് റിപ്പോർട്ട്.
147 മത്സരങ്ങളിൽ അർജൻ്റൈൻ ജഴ്സി അണിഞ്ഞിട്ടുള്ള താരം 2003ലാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ലിവർപൂൾ, ബാഴ്സലോണ തുടങ്ങിയ ക്ലബുകളിലും താരം കളിച്ചു. 2018 ലോകകപ്പിലെ പ്രിക്വാർട്ടർ തോൽവിക്ക് പിന്നാലെ മഷറാനോ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ വർഷം അദ്ദേഹം ക്ലബ് ഫുട്ബോളിൽ നിന്നും വിടപറഞ്ഞു.
Story Highlights : Javier Mascherano coach U20 Argentine team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here