രാഷ്ട്രീയ പകപോക്കലിനായി പള്ളികളെ ഉപയോഗിക്കുന്നു; മുസ്‌ലിം ലീഗ് നീക്കത്തിനെതിരെ കെ ടി ജലീൽ

രാഷ്ട്രീയ പകപോക്കലിനായി മുസ്‌ലിം ലീഗ് പള്ളികളെ ഉപയോഗിക്കുന്നതായി കെ ടി ജലീൽ എം എൽ എ .ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദിയാക്കി മാറ്റരുത്. ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ഹൈദരാലി തങ്ങൾ ഇടപെട്ട് പിൻവലിപ്പിക്കണം. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടനയല്ലെന്നും കെ ടി ജലീൽ എം എൽ എ പ്രതികരിച്ചു.
ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടന അല്ല. ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവന ഹൈദരലി തങ്ങൾ ഇടപെട്ട് പിൻവലിപ്പിക്കണം. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത്. ഇന്ന് ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സർക്കാർ വിരുദ്ധ പ്രചരണം നടത്തും. മുസ്‌ലിം ലീഗിന് കീഴിൽ പള്ളികൾ ഇല്ല എന്നതെങ്കിലും ഓർക്കണം. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുതെന്നും കെ.ടി.ജലീൽ ആവശ്യപ്പെട്ടു.
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
അതേസമയം സമസ്‌തയുടെ കാര്യങ്ങളിൽ കെ ടി ജലീൽ എംഎൽഎ ഇടപെടേണ്ടെന്ന് അബ്ദുൽ സമദ് പൂക്കോട്ടൂർ. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ്സിക്ക് വിട്ടതിനെതിരെ പള്ളികളിൽ പ്രചാരണം നടത്തുമെന്ന് സമസ്‌ത അറിയിച്ചു. വിശ്വാസികളെ ബോധവൽക്കരിക്കുക എന്ന കടമ നിർവഹിക്കുമെന്ന് അബ്‌ദുൾ സമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.
വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം സമുദായത്തിന് നീതി നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവദികളായ ഇടതുപക്ഷ സർക്കാരിൻ്റെ നടപടികൾ സമുദായത്തെ ബോധിപ്പിക്കും. ഇതിനായി വെള്ളിയാഴ്ചത്തെ ജുമഅ പ്രാർഥനയോടൊപ്പം ഇതിനെതിരെയുള്ള ബോധവത്കരണം നടത്തുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.
Story Highlights :kt jaleel-against-muslimleague-waqf-board-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here