Advertisement

മകനെ കടിച്ച തെരുവുനായയെ കൊന്ന് പിതാവ്; കേസ്

December 1, 2021
Google News 1 minute Read

തെരുവുനായയുടെ കാൽ അറുത്തുമാറ്റി അടിച്ചുകൊന്നയാൾക്കെതിരെ കേസ്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു മാസം മുൻപാണ് സംഭവം നടന്നത്. ഇയാൾ നായയെ കൊല്ലുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഒരു മൃഗസ്നേഹി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സാഗർ വിശ്വാസ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തൻ്റെ മകനെ ആക്രമിച്ച തെരുവുനായയോട് ഇയാൾക്ക് ദേഷ്യമുണ്ടായിരുന്നു. നടന്നുപോകുന്ന മകനെ കടിച്ച് മുഖത്തുനിന്ന് മാംസം കടിച്ചെടുത്ത നായയെ ഗ്രാമത്തിലെ മറ്റ് അഞ്ച് പേരെയും കടിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് സാഗർ നായയെ കൊലപ്പെടുത്തിയത്.

Story Highlights : Man Kills Stray Dog For Biting Son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here