ഒസാക ഗ്രൂപ്പ് ഡൽഹി ബ്രാഞ്ച് ഓപ്പണിംഗ് വെർച്വലായി നടന്നു

28 വർഷമായി ടൂറിസം മേഖലയിലെ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്ത ട്രാവൽ കമ്പനിയാണ് ഒസാക. ഒസാക്കയുടെ ഡൽഹി ബ്രാഞ്ചിന്റെ ഉദ്‌ഘാടനം ശ്രീ. സി വി ആനന്ദ ബോസ് ഐഎഎസ് നിർവഹിച്ചു. ഇന്ന് രാവിലെ വെർച്വലായി നടന്ന ചടങ്ങിൽ ഒസാക ഗ്രൂപ്പ് ചെയർമാൻ പി ബി ബോസ്, എൻ കെ പ്രേമചന്ദ്രൻ എം പി, റോജി എം ജോൺ എം എൽ എ, അജയ് പ്രകാശ് (TAFI ) പ്രസിഡന്റ്, ഒസാക ഗ്രൂപ്പ് മാനേജർ ജയരാജ് പി എസ് എന്നിവർ പങ്കെടുത്തു.
ട്രാവൽ, ടൂറിസം മേഖലയിൽ വിദഗ്ധരാണ് ഒസാക ഗ്രുപ്പ്. ഗ്ലോബൽ എയർ ടിക്കറ്റിംഗ്,ഗ്ലോബൽ ടൂർ പാക്കേജുകൾ, ആഗോള ക്രൂയിസ് ബുക്കിംഗ്,വിദേശ കറൻസി എക്സ്ചേഞ്ച്, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ഗ്ലോബൽ ഹോട്ടൽ ബുക്കിംഗ്, ആഗോള വിസ സേവനങ്ങൾ, വിദേശ വിദ്യാഭ്യാസ സേവനങ്ങൾ, യാത്രാ ഇൻഷ്വറൻസ്,പാസ്പോർട്ട് സേവനങ്ങൾ, ട്രെയിൻ | ബസ് ബുക്കിംഗ്,മെഡിക്കൽ ടൂറിസം തുടങ്ങിയ സേവനങ്ങളാണ് ഒസാക ഗ്രൂപ്പ് നൽകിവരുന്നത്. സമാനതകളില്ലാത്ത സേവന റെക്കോർഡ്, ഉപഭോക്താക്കൾ നൽകുന്ന വിശ്വാസ്യത എന്നിവയാണ് ഒസാക ഗ്രുപ്പിന്റെ വിജയഗാഥയുടെ പശ്ചാത്തലം.
Story Highlights : Osaka Group Delhi Branch Opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here