ശബരിമല വെർച്വൽ ക്യൂ; ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല വെർച്വൽ ക്യൂ സംവിധാനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കോടതി നിർദ്ദേശ പ്രകാരം ആരംഭിച്ച സ്‌പോട്ട് ബുക്കിങ്ങ് കേന്ദ്രങ്ങളിലെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. മിക്ക സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലും കാര്യമായ പ്രതികരണമില്ലെന്നാണ് ദേവസ്വം അറിയിച്ചിട്ടുള്ളത്.
മലബാർ മേഖലയിലെ തീർത്ഥാടകർക്ക് സ്‌പോട്ട് ബുക്കിങ്ങിനായി കേന്ദ്രമൊരുക്കുന്നതിനാവശ്യമായ പരിശീലന മടക്കം നൽകാമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.
Read Also : ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണം; ഇളവ് തേടി ദേവസ്വം ബോർഡ്
ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
Story Highlights : sabarimala virtual queue kerala highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here