Advertisement

തിരുവനന്തപുരം നഗരസഭയിൽ കൺസൾട്ടന്റായി നിയമിച്ച സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ ക്രമക്കേട് | 24 Exclusive

December 1, 2021
1 minute Read
thiruvananthapuram corporation vigilance report

തിരുവനന്തപുരം നഗരസഭയിൽ കൺസൾട്ടന്റായി നിയമിച്ച സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ ക്രമക്കേടെന്ന് വിജിലൻസിന്റെ രഹസ്യ പരിശോധനാ റിപ്പോർട്ട്. കരാറിൽ നൽകിയതിലെ അഴിമതിയും സർക്കാരിനുണ്ടായ ധനഷ്ടവും കണ്ടെത്താൻ വിശദമായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. ഉറവിട മാലിന്യ സംസ്‌കരണത്തിനും ഐ.ടി സെൽ കൈകാര്യം ചെയ്യുന്നതിലും നിയമിച്ച കൺസൾട്ടന്റ് സ്ഥാപനത്തിന്റെ പ്രവർത്തനത്തിലാണ് അപാകത കണ്ടെത്തിയത്.

തിരുവനന്തപുരം നഗരസഭയിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് 2020 നവംബറിലാണ് രഹസ്യാന്വേഷണം നടത്തിയത്. തുടർന്ന് നവംബർ 25ന് സർക്കരിന് കത്തു നൽകി.

നഗരസഭയിൽ ഉറവിട മാലിന്യ സംസ്‌കാരണത്തിനായും ഐ.ടി സെൽ കൈകാര്യം ചെയ്യുന്നതിനായും നിയമിച്ച സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ ക്രമക്കേട് കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. ലക്ഷക്കണക്കിന് രൂപ വർഷം തോറും നൽകിയാണ് കൺസൾട്ടന്റിനെ നിയമിച്ചിട്ടുള്ളത്.

Read Also : രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരുടെ പട്ടിക തയാറാക്കാൻ നിർദേശം നൽകി സർക്കാർ | 24 Exclusive

അപാകത കണ്ടെത്തിയതിനാൽ ഇതിനുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്നും സർക്കാരിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തണമെന്നുമായിരുന്നു വിജിലൻസ് ഡയറക്ടറുടെ ശുപാർശ. ഇതിനായി സമഗ്രമായ അന്വേഷണം നടത്തണം. തുടറന്നാണ് വിജിലൻസിന്റെ രഹസ്യ റിപ്പോറട്ട് പ്രകാരം ക്രമക്കേടുകളിൽ വിശദമായ അന്വേഷണം നടത്താൻ തദ്ദേശഭരരണ വകുപ്പ് ഉത്തരവിട്ടത്. 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ഇതിനായി നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ വ്യക്തമാക്കുന്നു.

Story Highlights : thiruvananthapuram corporation vigilance report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top