Advertisement

രാഹുലിനെ നിലനിർത്താൻ ശ്രമിച്ചിരുന്നു: അനിൽ കുംബ്ലെ

December 1, 2021
2 minutes Read
retain rahul anil kumble

ഐപിഎൽ 2022 സീസണു മുന്നോടിയായി ടീം നായകൻ ലോകേഷ് രാഹുലിനെ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, രാഹുലിനെ നിലനിർത്താൻ തങ്ങൾ ശ്രമിച്ചു എന്നും ടീം വിടാൻ താത്പര്യം കാണിച്ചതിനാലാണ് രാഹുലിനെ നിലനിർത്താതിരുന്നത് എന്നുമാണ് ക്ലബിൻ്റെ വെളിപ്പെടുത്തൽ. പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെയാണ് ഇക്കാര്യം വക്തമാക്കിയത്. (retain rahul anil kumble)

രാഹുലിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനായിരുന്നു ശ്രമമെന്ന് ഐപിഎൽ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കുംബ്ലെ പറഞ്ഞു. രണ്ട് വർഷം മുൻപ് രാഹുലിനെ ക്യാപ്റ്റനാക്കിയതുപോലും അത് ലക്ഷ്യം വച്ചാണ്. എന്നാൽ ടീം വിടാനായിരുന്നു രാഹുലിൻ്റെ താത്പര്യമെന്നും കുംബ്ലെ വ്യക്തമാക്കി.

Read Also : ഇനി ഐപിഎലിൽ മെഗാ താരലേലം ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

അതേസമയം, ഐപിഎലിൽ ഇനി മുതൽ മെഗാ താര ലേലങ്ങൾ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. 2022 സീസനു മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി മെഗാ ലേലം ഉണ്ടാവില്ലെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 സീസണു മുൻപുള്ള മെഗാ ലേലം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ട്.

അടുത്ത സീസൺ മുതൽ 10 ടീമുകളാണ് ഉണ്ടാവുക. നിലവിലുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിനു മുൻപ് ടീമിലെത്തിക്കാനാവും. അങ്ങനെയെങ്കിൽ റാഷിദ് ഖാൻ, കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ, ബെൻ സ്റ്റോക്സ് തുടങ്ങിയ താരങ്ങളൊക്കെ ലേലത്തിനു മുൻപ് തന്നെ രണ്ട് ടീമുകളിലുമായി എത്തിയേക്കും.

Story Highlights : we wanted to retain kl rahul anil kumble

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top