പാതയോരങ്ങളിലെ കൊടിമരങ്ങൾ നിയമ വിരുദ്ധം; സർക്കാർ ഹൈക്കോടതിയിൽ

പാതയോരങ്ങളിലെ കൊടിമരങ്ങൾ നിയമ വിരുദ്ധമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും സർക്കാർ അറിയിച്ചു. ( highcourt against flag posts )
പാതയോരങ്ങളിലെ കൊടിമരങ്ങൾ നിയമവിരുദ്ധമാണെങ്കിൽ എന്തുകൊണ്ട് നിയമപരമായ നടപടിയെടുക്കുന്നില്ലെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരുകയാണെന്ന് സർക്കാർ മറുപടി നൽകി.
മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിക്കുമെന്ന് സർക്കാർ അഭിഭാഷകൻ. മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
Read Also : കാക്കിയുടെ അഹന്ത; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ നയം രൂപീകരിക്കാൻ മൂന്നു മാസത്തെ സമയം തേടിയിട്ടുണ്ട് സർക്കാർ. ഇത്രയും സമയം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങൾക്ക് എതിരെ ജില്ല കളക്ടർമാർ നടപടി എടുക്കാത്തത് എന്തെന്ന് കോടതി ചോദിച്ചു. ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകണമെന്നും എടുത്ത നടപടികൾ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
Story Highlights : highcourt against flag posts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here