Advertisement

പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുക വേണ്ട രീതിയിൽ ചെലവാക്കാതെ സംസ്ഥാനങ്ങൾ

December 2, 2021
2 minutes Read
malnutrition funds under utilized

പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുക വേണ്ട രീതിയിൽ ചെലവാക്കാതെ സംസ്ഥാനങ്ങൾ. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അനുവദിച്ച 5,31,279.09 രൂപയിൽ നിന്ന് ആകെ ചെലവാക്കിയിരിക്കുന്നത് 2,98,555.92 രൂപ മാത്രമാണ്. ( malnutrition funds under utilized )

വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയും അവർ ചെലവാക്കിയ തുകയും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ പശ്ചിമബംഗാളിൽ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കാണ്. പശ്ചിമ ബംഗാളിന് അനുവദിച്ച 26,751.08 രൂപയിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന ചെലവാക്കിയിട്ടില്ല.

പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുകയിൽ പകുതിയോളം കേരളം വിനിയോഗിച്ചിട്ടില്ല. 2021 മാർച്ചവരെ അനുവദിച്ച 10974.73 രൂപയിൽ സംസ്ഥാനം ചെലവാക്കിയത് 6696.51 കോടി രൂപ മാത്രമാണ്.

Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി

56,968 രൂപയാണ് ഉത്തർ പ്രദേശിന് അനുവദിച്ചത്. ഇതിൽ നിന്ന് 19, 219.28 രൂപ മാത്രമാണ് സംസ്ഥാനം ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാൻ അൻപത് ശതമാനത്തിന് മേൽ ഉപയോഗിച്ചിട്ടുണ്ട്. അനുവദിച്ച 3327.18 രൂപയിൽ നിന്ന് ഡൽഹി ചെലവാക്കിയത് 2432.58 രൂപയാണ്. ഗുജറാത്ത് 29976.16 രൂപയിൽ നിന്ന് 21769.01 രൂപ വിനിയോഗിച്ചു. സിക്കിം 1370.99 രൂപയിൽ നിന്ന് 1276.83 രൂപ ചെലവാക്കി. കർണാടക 14276.52 രൂപയിൽ നിന്ന് 11133.42 രൂപ ഉപയോഗിച്ചിട്ടുണ്ട്.

Story Highlights : malnutrition funds under utilized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top