പെരിയ കൊലക്കേസ്, വഖഫ്: സിപിഐഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ സിപിഐഎം പ്രതിരോധത്തിലാണ്. കൂടാതെ വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ലീഗ് നീക്കം ദുര്‍ബലപ്പെടുത്താനായതോടെ തുടര്‍ നീക്കങ്ങളും സിപിഐഎം ചര്‍ച്ചചെയ്‌തേക്കും.
Read Also : ഒരു സ്വപ്നവും അസാധ്യമല്ല; എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ദുധുറാം…
ഒരിടവേളക്ക് ശേഷം സിബിഐക്കെതിരായ രാഷ്ട്രീയ പ്രചാരണം സിപിഐഎം തുടങ്ങുമോ എന്നതാണ് പ്രധാനം. കോടിയേരി ബാലകൃഷ്ണന്‍ ഏരിയാ സമ്മേളനങ്ങളിലും പൊതു പരിപാടികളിലും സജീവമായതോടെ സെക്രട്ടറി സ്ഥാനത്തെക്കുള്ള മടക്കം തീരുമാനിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.
Story Highlights :cpim-secretariat-meeting-today-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here