കെ.എസ്.ആർ.ടിസിക്കെതിരെ വ്യാജ പ്രചാരണം; ബിജു പ്രഭാകർ

കെ.എസ്.ആർ.ടിസിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മാനേജിഗ് ഡയറക്ടർ ബിജു പ്രഭാകർ. മാനേജ്മെന്റിനെതിരെയുള്ള തെറ്റായ വാർത്തകൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. കെ.എസ്.ആർ.ടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. മിനിമം സർവീസ് നടത്താൻ 110 കോടി രൂപ വേണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
തേവരയിൽ കെ.എസ്.ആർ.ടിസി ഡിപ്പോയിൽ വോൾവോ ബസുകൾ നശിക്കുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണ്. ജൻറം സ്കീം അനുസരിച്ച് 2009-12 കാലയളവിൽ 80 ലോഫ്ലോർ എ സി വോൾവോ ബസുകളാണ് ഇത്. വീതി കൂടിയ ബോഡിയാണ് ബസുകൾക്ക് ഉള്ളത്. സാധാരണ ഗതിയിൽ ഒരു ബസിന് ടേണിംഗ് റേഡിയസ് 8.73 മീറ്റർ ആണെങ്കിൽ ഇതിന്റെ റേഡിയസ് 9 മീറ്റർ ആണ്. സിറ്റി സർവീസിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ ദീർഘ ദൂര സർവീസിന് വേണ്ടി ഇന്നും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ആരംഭിച്ചതിന് ശേഷം എ.സി ബസുകളിൽ യാത്രക്കാർ കയറാത്തതും ഈ ബസുകൾ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാക്കി. മൊത്തം 190 ബസുകളിൽ 80 എണ്ണം മാത്രമാണ് ഓഫ് റോഡ് ആയിട്ടുള്ളത്. 110 ബസും സർവീസ് നടത്താനുള്ള കണ്ടീഷനിൽ ഉള്ളവയാണ് ഓഫ് റോഡായി കിടക്കുന്ന 80 ബസുകളിലെ 3 എണ്ണം 2018 മുതലും, 20 എണ്ണം 2019 മുതലും, 5 എണ്ണം 2020 മുതലും ഓഫ് റോഡായി കിടക്കുന്നവയാണ്. 2020ന് മുൻപ് മുതൽ തന്നെ ഏതാണ്ട് 28 ബസുകൾ ഓഫ് റോഡായി കിടക്കുകയാണെന്നും ബിജു കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി വരുമാനത്തിൽ 121 കോടി രൂപ ലഭിക്കുമ്പോൾ 5 കോടി രൂപ ബാങ്കുകൾ സ്വമേധയായി തിരിച്ചു പിടിച്ചു. ബാക്കി 116 കോടി രൂപയാണ് കഴിഞ്ഞ നവംബർ മാസം ഉണ്ടായിരുന്നത്. അതിൽ നിന്നും സർക്കാർ ശമ്പളത്തിനായി 60 കോടി നൽകിയാൽ ബാക്കി 56 കോടി രൂപയാണ് ഉള്ളത്. ആ 56 കോടിയിൽ നിന്നും ശമ്പളത്തിന്റെ ബാക്കി 24 കോടി കൂടി എടുത്ത് കഴിഞ്ഞാൽ ബാക്കി 34 കോടി രൂപ മാത്രമാണ്. ഈ 34 കോടി മാത്രമല്ല ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകേണ്ടത്. 121 കോടിയുടെ പകുതിയോളം ഡീസലിന് കൊടുക്കണം. അങ്ങനെയുള്ളപ്പോൾ എവിടെ നിന്ന് ബസുകൾ റിപ്പയർ ചെയ്യാൻ പണം കണ്ടെത്തുമെന്നും അദ്ദേഹം ചോദിച്ചു.
Story Highlights : fake-propaganda-against-ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here