ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലും ന്യൂനമര്‍ദ്ദം ; ആന്ധ്ര തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി

ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്.
നാളെ പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും. മണിക്കൂറിൽ 100 കി.മി. വേഗതയിൽ കാറ്റ് വീശും. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Read Also : ഒരു സ്വപ്നവും അസാധ്യമല്ല; എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ദുധുറാം…
ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത എന്നതിനാൽ കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. തീര മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി. ഇതുവരെ 95 ട്രെയിനുകൾ റദ്ദാക്കി.
Story Highlights : low-pressure-area-will-be-followed-by-hurricane-jawad-in-the-evening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here