സമസ്തയെ അനുനയിപ്പിക്കാൻ നീക്കം; ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി

വഖഫ് വിഷയത്തിൽ സമസ്തയെ അനുനിപ്പിക്കാൻ വകുപ്പ് മന്ത്രിയുടെ നീക്കം. വഖഫ് മന്ത്രി അബ്ദുറഹ്മാൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്ന് സമസ്തക്ക് വഖഫ് മന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ച വേഗത്തിലാക്കുമെന്നും അതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Read Also : വഖഫ് നിയമനം; സർക്കാർ പിന്തിരിയണമെന്ന് മുസ്‌ലിം ലീഗ്; സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നു; സാദിഖലി തങ്ങൾ
വഖഫ് നിയമനത്തിനെതിരെ സ്വന്തം നിലയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കിയിരുന്നു. ഈ മാസം ഒൻപതിന് കോഴിക്കോട്ട് വഖഫ് സമ്മേളനം സംഘടിപ്പിക്കുമെന്നാണ് ലീഗ് നേതാക്കൾ അറിയിച്ചത്. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ലീഗ് വ്യക്തമാക്കി.
Story Highlights : minister visits jifri thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here