Advertisement

വാക്‌സിന്‍ ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

December 3, 2021
1 minute Read
vaccine intervel

വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വാക്‌സിനേഷനുകള്‍ക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടിയാണ് റദ്ദുചെയ്തത്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് തെറ്റെന്നും കോടതി കണ്ടെത്തി.

നേരത്തെ കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണ് 28 ദിവസം വാക്‌സിന്‍ ഇടവേള 28 ദിവസമായി കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഈ രീതി ശാസ്ത്രീയമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇതംഗീകരിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഹൈക്കോടതി നടപടി.

Read Also : ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ 2 പേർക്ക് സ്ഥിരീകരിച്ചു

വാക്‌സിന്‍ നയത്തിലെ കോടതി ഇടപെടല്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇടപെട്ടാല്‍ ഫലപ്രദമായ രീതിയില്‍ വാക്സിന്‍ വിതരണം സാധിക്കില്ലെന്നും കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള വേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. നേരത്തെ 84 ശതമാനമായിരുന്നതാണ് കോടതി 28 ആക്കിയത്.

Story Highlights : vaccine intervel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top