Advertisement

‘യുപിയിൽ കോൺഗ്രസ് സംപൂജ്യരാകും ‘ ; തുറന്നടിച്ച് അഖിലേഷ് യാദവ്

December 4, 2021
1 minute Read
akhilesh yadav against congress

കോൺഗ്രസിനെ കടന്നാക്രമിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​ തെരഞ്ഞെടുപ്പ്​ സമയത്ത്​ മാത്രം സജീവമാകുന്ന വ്യക്തിയാണെന്ന കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെയാണ് അഖിലേഷ് കോൺഗ്രസിനെതിരെ തുറന്നടിച്ചത്. വിജയ യാത്രയിൽ ഝാൻസിയിൽ വച്ച് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കോൺഗ്രസ് ഉത്തർപ്രദേശിൽ ഒരു എതിരാളിയേയല്ല. ( akhilesh yadav against congress )

നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ സംപൂജ്യരാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിയുടെ ദുർഭരണത്തിൽ വലയുകയാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കണം. അതിന് അവർ ആശ്രയിക്കുന്നത് സമാജ് വാദി പാർട്ടിയെയാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കണോ വേണ്ടയോ എന്ന് വ്യക്തമാക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്.

എന്നാൽ കോൺഗ്രസിന്റെ നയങ്ങളും പരിപാടികളും തീരുമാനങ്ങളും വിലയിരുത്തിയാൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് മനസിലാകും. ബിജെപിയും കോൺഗ്രസും ഒന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലിലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളിൽ ബിജെപി മറുപടി പറയണമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ്​ സമയത്ത്​ മാത്രം സജീവമാകുന്ന വ്യക്തിയാണ് അഖിലേഷ് യാദവെന്നാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. 2020ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും അതിക്രമവും നടക്കു​മ്പോൾ അദ്ദേഹം എവിടെയായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു. ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന കോൺഗ്രസ്​ പ്രചാരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അഖിലേഷിനെതിരെ പ്രിയങ്ക തുറന്നടിച്ചത്. സമാജ്​വാദി പാർട്ടിയും ബഹുജൻ സമാജ്​വാദി പാർട്ടിയും പിന്തുടരുന്നത് ബി.ജെ.പിയുടെ ജാതി -മത രാഷ്​ട്രീയമാണ്​. ഇത്തരം രാഷ്​ട്രീയത്തിലൂടെ വോട്ട്​ നേടാമെന്നും അവസരങ്ങൾ മുതലാക്കി ഭരണം പിടിക്കാമെന്നുമാണ് ഇക്കൂട്ടർ വിചാരിക്കുന്നത്.

Read Also : ഒരു സ്വപ്നവും അസാധ്യമല്ല; എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ദുധുറാം…

ബി.ജെ.പി സമൂഹത്തിൽ ചേരിതിരിവ്​ ഉണ്ടാക്കി വീണ്ടും അധികാരത്തിലെത്തുമെന്ന് ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടികൾ വികസന അജണ്ട തീരുമാനിക്കുന്നില്ല എന്നതാണ്​ യാഥാർത്ഥ്യമെന്നും പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പ്രതിജ്ഞാ റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top