പത്ത് രൂപയുണ്ടോ? എങ്കിൽ കെ.എസ്.ആർ.ടി.സിയിൽ നഗരം ചുറ്റാം

തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ആരംഭിച്ച സിറ്റി സർക്കുലർ സർവീസിനെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയിൽ ഈ മാസം 6 മുതൽ 2022 ജനുവരി 15 വരെ സർക്കുലർ സർവീസിനു 10 രൂപ ടിക്കറ്റിൽ നഗരത്തിൽ ഒരു സർക്കളിൽ യാത്ര ചെയ്യാം.
നഗരത്തിൽ എവിടെ നിന്നും കയറി ഒരു ബസിൽ ഒരു ട്രിപ്പിൽ എവിടെയും ഇറങ്ങുന്നതിനോ, ഒരു സർക്കിൾ പൂർത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നൽകിയാൽ മതിയാകും. ക്രിസ്മസ്, പുതുവത്സര, ശബരിമല സീസനോട് അനുബന്ധിച്ചാണ് സർക്കുലർ യാത്രക്ക് 10 രൂപയാക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയത്.
നേരത്തെ മിനിമം ചാർജ് 10 രൂപയിൽ തുടങ്ങി 30 വരെയായിരുന്നു ഒരു സർക്കുലർ ടിക്കറ്റ് ചാർജ്. എന്നാൽ പദ്ധതി നഗര വാസികൾക്ക് പരിചയപ്പെടുത്തുന്നതിനും ക്രിസ്മസ്- പുതുവത്സര- ശബരിമല സീസനോട് അനുന്ധിച്ച് കൂടുൽ പേരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയത്. അതേ സമയം 50 രൂപയുടെ ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നവർക്ക് എല്ലാ സർക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതൽ 24 മണിക്കൂർ സമയം യാത്ര ചെയ്യാവുന്ന ഗുഡ് ഡേ ടിക്കറ്റ് തുടരുകയും ചെയ്യും.
Story Highlights : ksrtc city circular
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here