Advertisement

ബിസിസിഐ എജിഎം ഫെസ്റ്റിവൽ മത്സരം; സൗരവ് ഗാംഗുലി ഇലവനെ ഒരു റണ്ണിനു തോല്പിച്ച് ജയ് ഷാ ഇലവൻ

December 4, 2021
Google News 2 minutes Read
Jay Shah wins Ganguly

ബിസിസിഐ ആനുവൽ ജനറൽ മീറ്റിംഗിനു മുൻപ് നടത്തിയ സൗഹൃദ മത്സരത്തിൽ ജയ് ഷാ ഇലവന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ പ്രസിഡൻ്റ് സൗരവ് ഗാംഗുലി നയിച്ച ടീമിനെ ഒരു റണ്ണിനാണ് സെക്രട്ടറി ജയ് ഷായുടെ ടീം കീഴടക്കിയത്. 15 ഓവർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സെക്രട്ടറി ഇലവൻ 3 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ പ്രസിഡൻ്റ് ഇലവന് 5 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് മാത്രമേ നേടാനായുള്ളൂ. (Jay Shah wins Ganguly)

മത്സരത്തിൽ സൗരവ് ഗാംഗുലി ബാറ്റ് കൊണ്ടും ജയ് ഷാ പന്ത് കൊണ്ടും തിളങ്ങി. ഗാംഗുലിയുടെ ടീമിൽ ഉണ്ടായിരുന്ന മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ 2 റൺസ് മാത്രമെടുത്ത് പുറത്തായി. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റും മുൻ ഇന്ത്യൻ താരവുമായ ജയ്ദേവ് ഷാ ആണ് സെക്രട്ടറി ഇലവനു വേണ്ടി തിളങ്ങിയത്. താരം 40 റൺസെടുത്ത് ടോപ്പ് സ്കോററായപ്പോൾ ബിസിസിഐ ട്രഷറർ അരുൺ ധുമാൽ 36 റൺസെടുത്തു. സൗരവ് ഗാംഗുലി 3 ഓവറിൽ 19 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അസ്‌ഹറുദ്ദീൻ രണ്ട് ഓവർ എറിഞ്ഞ് വെറും 8 റൺസാണ് വഴങ്ങിയത്.

Read Also : ‘താരങ്ങളുടെ സുരക്ഷ പ്രധാനം; സർക്കാർ പറയുമ്പോലെ ചെയ്യും’; ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ബിസിസിഐ പ്രതികരണം

മറുപടി ബാറ്റിംഗിൽ ആറാം നമ്പറിലാണ് ഗാംഗുലി ബാറ്റിംഗിനെത്തിയത്. 20 പന്തുകളിൽ 4 ബൗണ്ടറിയും 2 സിക്സറും ഉൾപ്പെടെ 35 റൺസെടുത്ത ഗാംഗുലി തന്നെയാണ് ടീമിൻ്റെ ടോപ്പ് സ്കോറർ. ബെംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് അവിഷേക് ദാൽമിയ 13 റൺസെടുത്തു. സെക്രട്ടറി ഇലവനു വേണ്ടി 7 ഓവർ പന്തെറിഞ്ഞ ജയ് ഷാ 58 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. അസ്‌ഹറുദ്ദീനെ മടക്കിയതും ജയ് ഷാ ആണ്. ഗോവ ക്രിക്കറ്റ് അസോസിയേഷൻ്റെ സൂരജ് ലോത്‌ലികർ, അവിഷേക് ദാൽമിയ എന്നിവരെയും ജയ് ഷാ പുറത്താക്കി.

Story Highlights : Jay Shah Team wins by one run Sourav Ganguly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here