എഐവൈഎഫിനെ നയിക്കാൻ ജിസ്മോനും അരുണും; പുതിയ ഭാരവാഹികളായി

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി ടി.ടി ജിസ്മോനെയും പ്രസിഡന്റായി എന്‍ .അരുണിനെയും തെരഞ്ഞെടുത്തു. കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.(AIYF)
സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.
Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്
അതേസമയം തൃശൂര്‍ ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
കോളജ് ക്യാമ്പസില്‍ കൊടി കെട്ടുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് കെഎസ്‌യു ആരോപിച്ചു. അതേസമംയ പുറത്തുനിന്നുള്ളവര്‍ ക്യാമ്പസിനകത്ത് അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നെന്ന് എസ്എഫ്‌ഐയും ആരോപിച്ചു.
Story Highlights : new-officebears-for-aiyf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here