യാത്രികൻ മരിച്ചു; മൂന്ന് മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി

യാത്രികൻ മരിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. അമേരിക്കയിലെ നെവാർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ഡൽഹിയിൽ തിരിച്ചിറക്കിയത്. വിമാനം ടേയ്ക്ക് ഓഫ് ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷം അടിയന്തര സാഹചര്യത്തെ തുടർന്ന് തിരിച്ചിറക്കുകയായിരുന്നുവെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
എയർപോർട്ടിലെ ഡോക്ടർമാർ വിമാനത്തിലെത്തി യാത്രക്കാരനെ പരിശോധിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഭാര്യയോടൊപ്പം അമേരിക്കയിലെ നെവാർക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമേരിക്കൻ പൗരനാണ് മരിച്ചത്. പുതിയ ജീവനക്കാരെ വച്ച് വിമാനം വീണ്ടും യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
Read Also : തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി
Story Highlights : plane returned, saudi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here