വഖഫ് ബോർഡ് നിയമന വിവാദം: ചർച്ചയ്ക്ക് തയാറായ മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതീക്ഷയയുണ്ട്, ആശയ കുഴപ്പമില്ലെന്ന് സമസ്‌ത

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തിൽ സമസ്‌തയുടെ നിലപാട് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് നേതൃത്വം. നിയമനം പിഎസ്സിക്ക് വിട്ടത് സർക്കാർ പുന:പരിശോധിക്കണമെന്നതാണ് നിലപാട്. പള്ളിയിലെ പ്രതിഷേധങ്ങൾ വേണ്ടെന്ന് വച്ചത് രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാകുമെന്നതിനാൽ. ചർച്ചയ്ക്ക് തയാറായ മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതീക്ഷയയുണ്ട്.
അല്ലാത്ത പക്ഷം സമസ്ത തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവർ കൂടി പുറപ്പെടുവിച്ച സംയുക്ത വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്
ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയോടൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്.
പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ് നടത്തിയതെന്നും വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
Story Highlights : samastha-stand-on-waqf-board-recruitment-row-is-unanimous
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here