വഖഫ് നിയമനം; കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ലീഗിന്റെ ശ്രമം; മന്ത്രി വി അബ്ദു റഹ്‌മാൻ

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് മുസ്ലിം ലീഗിന്റെ ശ്രമമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. മുസ്ലിം സമുദായത്തിന്റെ വിശ്വാസം നഷ്ടമായ അവസ്ഥയിലാണ് ലീഗെന്ന് വി അബ്ദുൽ റഹ്‌മാൻ പറഞ്ഞു. സമസ്തയെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കാൻ ഇന്നലെത്തെ കൂടിക്കാഴ്ചയുടെ സാധിച്ചു. മുഖ്യമന്ത്രിയുമായുള്ള വഖഫ് നിയമന വിഷയത്തിലെ ചർച്ച വേഗത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഒരു മത സംഘടനകൾക്കും വിശ്വാസങ്ങൾക്കും എതിരല്ലെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
വഖഫ് നിയമനത്തിനെതിരെ സ്വന്തം നിലയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ മാസം ഒൻപതിന് കോഴിക്കോട്ട് വഖഫ് സമ്മേളനം സംഘടിപ്പിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. വഖഫ് നിയമനം പി എസ്സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ലീഗ് വ്യക്തമാക്കി. ഇന്നലെ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന്റേതാണ് തീരുമാനം.
Read Also : സമസ്തയെ അനുനയിപ്പിക്കാൻ നീക്കം; ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി
പള്ളികളില്‍ പ്രഖ്യാപിച്ച പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത പിന്മാറിയെങ്കിലും ഇന്ന് പള്ളികള്‍ ബോധവത്കരണം നടത്തുമെന്ന് മുസ്‌ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പള്ളികളില്‍ പ്രതിഷേധം നടത്താനില്ലെന്ന് സമസ്ത വ്യക്തമാക്കിയത്. സമസ്തയുടെ പിന്മാറ്റത്തിന് പിന്നാലെ, മുസ്‌ലിം ലീഗ് അടിയന്തിരമായി നേതൃയോഗം വിളിച്ചു ചേർക്കുകയായിരുന്നു.
Story Highlights : waqf board appoinments- v abdurahiman- muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here